Wednesday, 7 October 2020

വിട...SPB...

ഒരു പൂ കൊഴിഞ്ഞു,
മണ്ണില്‍ മറഞ്ഞു.
കാറ്റാ,സുഗന്ധമോ കൈകളിലേന്തി,
കരുതുന്നു താന്തനാം പാന്ഥന്നു വേണ്ടി.

ഹേ മഹാഗായകാ...അവിടുന്നു പോകെ,
അവിടുത്തെ  ആത്മസുഗന്ധമാം നാദം,
കരുതുന്നു  കാലവും ഹൃദയത്തിലേന്തി,
തളരുന്ന ജീവന്നു, തെല്ലിളവേൽക്കാൻ.

നാദത്തിൻ പൂർണ്ണത മൗനത്തിലറിവാൻ,
ദേഹം വെടിഞ്ഞങ്ങു പോകെ നിശ്ശബ്ദം,
അറിവീല്ല, എന്തു ചൊല്ലേണ്ടതറിവീല്ല...
ശുഭയാത്ര നേരുന്നു, ചെറുനോവിലും ഞാന്‍.